കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഴ്സിംഗ് മൂന്നാം വർഷ വിദ്യാർഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു.
ചൈതന്യയുടെ നില അതീവ ഗുരുതരമാണ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർഥിനി. ശനിയാഴ്ച അർധരാത്രി 12 ഓടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയിലേക്ക് വിദ്യാർഥിയെ നയിക്കാൻ കാരണം മാനേജ്മെന്റ് ആണെന്ന് ആരോപിച്ച് സഹപാഠികൾ റോഡിലിറങ്ങി പ്രതിഷേധം നടത്തുന്നു.
ഹോസ്റ്റൽ വാർഡനിൽ നിന്ന് ചൈതന്യ നിരനന്തരം മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നു. വാർഡൻ പെൺകുട്ടിയുടെ മാനസികാവസ്ഥയെ തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നതായും സഹപാഠികൾ വ്യക്തമാക്കി. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും അവർ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലന്നും വിദ്യാർഥിനികൾ ആരോപിച്ചു.










Manna Matrimony.Com
Thalikettu.Com







