ന്യൂഡൽഹി: മ്യാൻമർ മത്സ്യബന്ധന ബോട്ടിൽനിന്ന് 5,500 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കു സമീപം ബംഗാൾ ഉൾക്കടലിൽനിന്നാണ് വൻ ലഹരിവസ്തു ശേഖരം പിടികൂടിയത്.
5,500 കിലോഗ്രാം മെത്താംഫെറ്റാമൈനും ഒരു സാറ്റലൈറ്റ് ഫോണുമാണു പിടികൂടിയത്. സംഭവത്തിൽ ആറ് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ആൻഡമാൻ പോലീസിന് കൈമാറി. രണ്ട് കിലോഗ്രാം വീതമുള്ള മൂവായിരം പാക്കറ്റുകളിലാക്കിയാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്നത്.
കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനമാണ് “സോ വായ് യാൻ ഹ്തൂ’ എന്ന മ്യാൻമർ ബോട്ട് നിരീക്ഷണത്തിനിടെ കണ്ടെത്തിയത്. സേനയുടെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്നു പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.