പത്തനംതിട്ട:കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്.
മുപ്പത്തിരണ്ട് വയസ്സായിരുന്നു. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്റെ കഴുത്തില്‍ കുടുങ്ങിയത്.കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







