പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൻ്റെ തകർപ്പൻ വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി എസ്ഡിപിഐ. വിക്ടോറിയ കോളേജിന് മുന്നിലായിരുന്നു എസ്‌ഡിപിഐ പ്രവർത്തകരുടെ ആഹ്ളാദപ്രകടനം.
നേരത്തെ പാലക്കാട് കോൺഗ്രസിന് എസ്ഡിപിഐയുടെ പിന്തുണയുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. എസ്ഡിപിഐയെ മുന്നിൽ നിർത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നായിരുന്നു എ.എ റഹിം എംപിയുടെ ആരോപണം.
കഴിഞ്ഞ ദിവസം, ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്ഡിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







