സിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. കുടുംബത്തിനുവേണ്ടിയാണ് കുറച്ച് നാൾ സിനിമയിൽ നിന്നു മാറിനിന്നതെന്ന് സംഗീത.
എന്റെ സിനിമാ ജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തോടൊപ്പം ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴമൊന്നും മനസിലായിരുന്നില്ല.
സംവിധായകൻ പറഞ്ഞത് അതുപോലെ അഭിനയിച്ചു. പക്ഷെ ഇപ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ കുറച്ചും കൂടി മനോഹരമാക്കാമായിരുന്നു എന്നു മനസിലായത്. മലയാള സിനിമയിൽ തന്നെ എനിക്ക് ഏറെ ആരാധന തോന്നിയ വ്യക്തിയാണ് ശ്രീനിവാസൻ.
ബുദ്ധിയുളള നടൻ എന്നുവേണമെങ്കിൽ അദ്ദേഹത്തെ പറയാം. സിനിമാജീവിതത്തിൽ ഞാൻ നല്ലൊരു ഇടവേള എടുത്തിരുന്നു. ചിലപ്പോഴൊക്കെ ഞാനൊരു അഭിനേത്രിയായിരുന്നുവെന്ന് മറന്നുപോയ സമയങ്ങളുണ്ട് എന്ന് സംഗീത.










Manna Matrimony.Com
Thalikettu.Com







