തിരുവനന്തപുരം: ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായ നടൻ ഇന്ദ്രൻസിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മന്ത്രി നടന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇന്തീൻസിൻ്റെ ചിത്രവും മന്ത്രി പങ്കുവച്ചു. ”അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍” ശിവന്‍കുട്ടി പറഞ്ഞു.
പരീക്ഷയിൽ ഇന്ദ്രൻസ് 500ല്‍ 297 മാര്‍ക്ക് നേടിയാണ് വിജയിച്ചത്. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.
തുല്യതാ പരീക്ഷയുടെ റിസല്‍റ്റ് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നടന്‍. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.










Manna Matrimony.Com
Thalikettu.Com







