കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകന് കമല്‍ ഹാസന്റെ ജന്മദിനം. ഇതിനോട് അനുബന്ധിച്ച് നടനെക്കുറിച്ചുള്ള നിരവധി കഥകൾ പുറത്തുവന്നിരുന്നു. നടന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതും പ്രണയകഥകളുമൊക്കെ അതിലുണ്ടായിരുന്നു. കൂട്ടത്തില്‍ നടിയും മകളുമായ ശ്രുതി ഹാസന് പങ്കുവച്ച ചില കാര്യങ്ങളും ശ്രദ്ധേയമായി.
തന്റെ മാതാപിതാക്കളെക്കുറിച്ചും അവരുടെ വേര്‍പിരിയലിനെക്കുറിച്ചും ശ്രുതി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്സായതോടെ രാജ്യംവിട്ടു പോകാനാണ് തനിക്കു തോന്നിയതെന്നാണ് ശ്രുതി പറയുന്നത്.
തമിഴിലെ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി. എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ പ്രതിഭാസമാണ്. അതെനിക്കു ചെറിയ പ്രായത്തിലെ മനസിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു.
അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍ അത് എനിക്കും അനിയത്തിക്കും ലഭിച്ചു.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ ഞാന്‍ മുംബൈയിലേക്ക് താമസം മാറി. എന്റെ സുഹൃത്തുക്കളും ജീവിതവും ഒക്കെ ഇവിടെയായിരുന്നു അതെല്ലാം നഷ്ടപ്പെട്ട് പോയി.
പിന്നീട് ഞാന്‍ ഇവിടേക്ക് തിരിച്ചു വന്നെങ്കിലും എനിക്ക് പഴയതുപോലെ ആസ്വദിക്കാന്‍ സാധിച്ചില്ല. ആ പഴയ ശ്രുതിയെ എനിക്കു നഷ്ടപ്പെട്ടു. 15 മുതല്‍ 20 വയസുവരെയുള്ള കാലഘട്ടത്തിലാണ് നമ്മുടെ പേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന കാലം. മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മള് എന്തായി തീരണമെന്നൊക്കെ അപ്പോഴാണ് തീരുമാനിക്കുക. ആ സമയത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപ്പയുടെ സിനിമയുടെ പോസ്റ്ററുകള്‍ റോഡ് സൈഡിലൊക്കെ ഞാന്‍ കാണുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ഒന്നും എനിക്ക് സാധിച്ചില്ല.
എങ്ങനെയും ഇവിടം വിട്ടു പോവുക എന്നതു മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. മുംബൈ അല്ല രാജ്യം വിട്ട് തന്നെ പോകാമെന്നു വിചാരിച്ചു. അങ്ങനെ പത്തൊമ്പതാമത്തെ വയസില്‍ ഞാന്‍ അമേരിക്കയിലേക്ക് പോയി. അവിടെ നിന്നുമാണ് എന്റെ മ്യൂസിക് യാത്ര തുടങ്ങിയത്. വൗ ശ്രുതി… എന്ന് പറഞ്ഞു എല്ലാവരും എന്നെ അഭിനന്ദിച്ചത് സ്കൂളില്‍ വച്ചാണ്. വളരെ ശബ്ദത്തോടെയും അഭിമാനത്തോടെയും ഞാന്‍ സ്കൂളില്‍ പാട്ട് പാടിയിരുന്നു. അതിന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ചെറിയ പ്രായത്തില്‍ ഞാന്‍ അപ്പയുടെ സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും ശരിക്കും എന്റെ ലൈഫ് ചെയിഞ്ച് മൊമെന്റ് ആയിരുന്നു അന്ന് സ്കൂളില്‍ നടന്നത്.
കമല്‍ ഹാസന്റെ രണ്ടു പെണ്മക്കളില് മൂത്തയാളാണ് ശ്രുതി ഹാസന്. മുന്നടി സരികയാണ് ശ്രുതിയുടെ അമ്മ. സരികയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ ശ്രുതി ജനിച്ചിരുന്നു. ശേഷം വിദേശത്തും മറ്റുമായി പഠിച്ച ശ്രുതി സംഗീതത്തിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത്. ചെറിയ പ്രായത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. എന്നാല്‍ പഠനത്തിനുശേഷം അഭിനയത്തില്‍ തന്നെ ചുവടുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു