കൊല്ലം: തെന്മലയില്‍ രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയ യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിന് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. നിഷാദിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തെന്മല ഇടമണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാക്കാനുണ്ട്. ഒന്നാം പ്രതി സുജിത്തിന് നിഷാദിനോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ആനൂരിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയത് ചോദ്യം ചെയ്ത് അഞ്ചംഗ സംഘം ആയുധങ്ങള്‍ അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







