വയനാട്:കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ എത്തിയിരിക്കുകയാണ്. വയനാട്ടിൽ പ്രചാരണ പരിപാടികൾ കലാശക്കോട്ടിലേക്ക് കടക്കുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി.
ഹെലികോപ്റ്റര്‍ മാര്‍ഗം മാനന്തവാടിയില്‍ എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. പിതൃസ്മരണയില്‍ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തി.
തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ പ്രിയങ്കയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ എതിരാളികൾ.










Manna Matrimony.Com
Thalikettu.Com







