സൗത്ത് കരോലിന: അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുരങ്ങുകൾ ചാടിപ്പോയത്.
ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസേ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുരങ്ങുകൾ ചാടിപ്പോയത്.
കൂടിന്റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് പറഞ്ഞു. സൗത്ത് കരോലിനയിലെ താമസക്കാർക്ക് വാതിലുകളും ജനലുകളും പൂട്ടുന്നതിനും അധികൃതർ മുന്നറിയിപ്പ് നൽകി.










Manna Matrimony.Com
Thalikettu.Com







