കോട്ടയം: കടന്നല് കുത്തേറ്റ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും ഇളകിവന്ന കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മറ്റ് രണ്ടുപേര്‍ക്കുകൂടി കടന്നല് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിപ്പെണ്ണും തങ്കമ്മയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.










Manna Matrimony.Com
Thalikettu.Com







