ചണ്ഡിഗഡ്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചണ്ഡിഗഡ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും രണ്ട് മക്കളും മരിച്ചു. സന്ദീപ് കുമാറും (37) മക്കളായ അമാനത്തും പ്രാപ്തിയുമാണ് മരിച്ചത്. ഷഹാബാദിന് സമീപം ചണ്ഡിഗഡ് – അംബാല ഹൈവേയിലാണ് അപകടമുണ്ടായത്.
ചണ്ഡിഗഡ് സര്‍വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറാണ് സന്ദീപ്. സ്വന്തം നാടായ സോനെപട്ടില്‍ നിന്ന് ഭാര്യ, മക്കള്‍ അമ്മ, സഹോദരന്, സഹോദരന്റെ ഭാര്യ, മകന് എന്നിവരോടൊപ്പം ചണ്ഡിഗഡിലേക്ക് മടങ്ങുകയായിരുന്നു.
പ്രൊഫസര്‍ ഓടിച്ച കാറിന്റെ ഡിക്കിയിലാണ് ആദ്യം തീ കണ്ടത്. പിന്നാലെ വാഹനത്തിലാകെ പുക നിറഞ്ഞു. കാറിന്റെ ഡോറുകള്‍ ലോക്കായതോടെ കുടുംബം അകത്ത് കുടുങ്ങി. മറ്റൊരു കാറിലായിരുന്ന സഹോദരനും കുടുംബവുമെത്തി ഡോര്‍ തുറന്നെങ്കിലും രക്ഷിക്കാനായില്ല. ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് പ്രൊഫസറുടെയും മക്കളുടെയും മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സന്ദീപിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







