തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂര്‍ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പോസ്റ്റിലിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയില്‍ കിടന്നു. ഇതുവഴി വാഹനത്തില്‍ പോയവരൊന്നും സഹായിക്കാന്‍ തയ്യാറായില്ല.
മാറനല്ലൂര്‍ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
108 ആംബുലന്‍സ് സമരത്തിലായതിനാല്‍ സ്വകാര്യ ആംബുലന്‍സ് എത്തിക്കാന്‍ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.










Manna Matrimony.Com
Thalikettu.Com







