അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവാവിനെ തേടിയെത്തി ഭാഗ്യദേവത. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 46 കോടിയോളം രൂപ( 20 ദശലക്ഷം ദിര്‍ഹം)യാണ് സമ്മാനമായി ലഭിച്ചത്.
എഞ്ചിനിയറാണ് പ്രിന്‍സ്.
എട്ടുവര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന പ്രിന്‍സ് രണ്ട് വര്‍ഷത്തോളമായി ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോള്‍ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും.
കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് പറഞ്ഞു.
സമ്മാനത്തുക തന്റെ പത്ത് സഹപ്രവര്‍ത്തകരുമായി പങ്കിടുമെന്നും അറിയിച്ചു. ഒക്ടോബര്‍ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്.










Manna Matrimony.Com
Thalikettu.Com







