കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. ‘എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു അദ്ദേഹം. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്കു വിളിച്ചിട്ട് പോയാൽ അത് അംഗീകരിക്കാൻ ആകില്ല.
ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’ എന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.










Manna Matrimony.Com
Thalikettu.Com







