അങ്ങനെ ഞാനെഴുതിയ വിനോദയാത്ര മലയാളത്തിന്റെ മഹാനടൻ എന്റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിന്റെ ആദ്യ കോപ്പി മമ്മുക്കയ്ക്ക് നൽകണം എന്ന ആഗ്രഹം ഞാൻ മമ്മൂക്കയെ അറിയിച്ചിരുന്നു.
പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല. ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മൂക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽവച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു ?കാരശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മൂക്ക അന്വേഷിച്ചു.
നവംബർ 13 ന് ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരിയായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി.
അങ്ങനെ എന്റെ ജീവിതത്തിൽ വീണ്ടും മമ്മൂക്ക എന്ന എന്റെ പടച്ചോൻ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു. വിനോദയാത്രയിൽ രണ്ട് മൂന്ന് അധ്യായങ്ങളിൽ മമ്മൂക്കയുമായ് ഹൃദയബന്ധം സ്ഥാപിച്ചതിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. -വിനോദ് കോവൂർ










Manna Matrimony.Com
Thalikettu.Com







