തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും താന്‍ അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും തിരൂര്‍ സതീഷിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതെല്ലാം തെറ്റായ ആരോപണങ്ങളാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
സതീഷിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നതെന്നും ഇതൊന്നും ശരിയല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







