അടൂര്‍: വേദരത്നം കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്കായി അദ്ദേഹം കബറടങ്ങിയിരിക്കുന്ന കണ്ണങ്കോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നല്‍കിവരുന്ന വേദരത്ന പുരസ്കാരം സംവിധായകന് ബ്ലെസിക്ക്.
20,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഫിലിപ്പോസ് റമ്പാന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് പത്തിനു ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് പുരസ്കാരം കമ്മിറ്റി കണ്‍വീനര്‍ പ്രഫ.ഡി.കെ. ജോണ്‍ അറിയിച്ചു.
മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും സ്വഭാവ രൂപീകരണത്തിനുതകുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതു പരിഗണിച്ചാണ് 2024ലെ പുരസ്കാരത്തിന് ബ്ലെസിയെ തെരഞ്ഞെടുത്തത്. വിശുദ്ധ വേദപുസ്തകം മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാനെ സഭ വേദരത്നമായി പ്രഖ്യാപിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







