മലപ്പുറം: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം.
മലപ്പുറം ഡിപ്പോയില്‍ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസ്സ് ആണ് പുലര്‍ച്ചെ 4 മണിയോടെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറിത്.
മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചന്‍കോട്. തിരൂര്‍ വൈലത്തൂര്‍ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.










Manna Matrimony.Com
Thalikettu.Com







