നാലാം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കു മറുപടിയുമായി ബാല. ഇത് തന്റെ അവസാന വിവാഹമാണെന്നും മലയാളം വായിക്കാൻ അറിയാത്തതിനാൽ ട്രോൾ ചെയ്യുന്നവർ ഇനി ഇംഗ്ലിഷിൽ ട്രോൾ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം സെൽഫ് ട്രോളടിച്ചത്.
‘‘ഒരുപാട് ട്രോളൊക്കെ ഇറങ്ങിയിരുന്നു. ഇത് അവസാനത്തെ വിവാഹമാണ് കേട്ടോ. അതായിരിക്കും ഇനി നിങ്ങള്‍ ചോദിക്കാൻ പോകുന്നത്. കഷ്ടങ്ങൾ നമുക്കേ അറിയൂ. ട്രോളുകൾ വന്നപ്പോഴും വേദന ഉള്ള കാര്യങ്ങൾ ചിലർ ഇട്ടപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു, ‘ഞാനൊരു സിനിമാക്കാരനാണ്. ഇതൊക്കെ കണ്ടിട്ടുണ്ട്. നിനക്ക് ഇതൊക്കെ കാണുമ്പോൾ വിഷമമുണ്ടോ?’ എന്ന്.
‘ഇല്ല, എനക്ക് മലയാളം തെരിയാത് മാമാ’ എന്നായിരുന്നു അവളുടെ മറുപടി. എനിക്കും മലയാളം വായിക്കാൻ അറിയില്ല. ട്രോൾ ചെയ്യുന്നവരോടും എന്നെക്കുറിച്ച് നെഗറ്റിവ് എഴുതുന്നവരോടും ഒരു അപേക്ഷയുണ്ട്. കുറച്ച് ഇംഗ്ലിഷ് കൂടി ചേർത്താൽ മനസ്സിലാകും. അതുകൊണ്ട് മുഴുവൻ മലയാളത്തിൽ എഴുതാതിരിക്കുക.’’–ബാലയുടെ വാക്കുകൾ.










Manna Matrimony.Com
Thalikettu.Com







