കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നാമനിര്‍ദേശ പത്രിക സമർപ്പിക്കാനായി
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അമ്മ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടിലെത്തിയിട്ടുണ്ട്.
രാത്രി എട്ടുമണിയോടെയാണ് ഇവർ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി നാളെയെത്തും. അതേസമയം, ഇതാദ്യമായാണ് സോണിയ ഗാന്ധി വയനാട്ടിൽ എത്തുന്നത്.
നേരത്തേ രാഹുല്‍ ഗാന്ധി വയനാട്ടില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രിയങ്ക ആദ്യമായാണ് ഇവിടേക്ക് എത്തുന്നത്.
റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.










Manna Matrimony.Com
Thalikettu.Com







