കോഴിക്കോട്: ഷിബിന്‍ കൊലപാതകക്കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ല്‍ കൊലപ്പെടുത്തിയത്.
ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, പ്രതികളെ ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.










Manna Matrimony.Com
Thalikettu.Com







