കൊച്ചി: അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
700 ഓളം കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത നടി വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് അവസാന ചിത്രം.