റിയാദ്: സൗദിയില്‍ റോസാപ്പൂ കൃഷി ഉത്പാദന മേഖലകളില്‍ തൊഴില്‍ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. പ്രാദേശിക വിപണികളില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഇത്.
സൗദി റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നതിന് പുതിയ വിപണികള്‍ തുറക്കും. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയര്‍ന്ന വിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുകയും ലക്ഷ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.