കോട്ടയം: അക്ഷരക്കണിയൊരുക്കിയ മാങ്ങാനം എൽ പി സ്‌കൂളിലെ പുതിയ ഹൈ ടെക് നേഴ്‌സറി നാടിനൊന്നാകെ ആവേശമായി. മാങ്ങാനം എൽ പി സ്‌കൂളിന്റെ സുവർണ സ്വപ്നം ഇന്നലെ സാക്ഷാത്കാരമായി .
കാനം ലാറ്റക്സിന്റെ സഹകരണത്തോടെ കോട്ടയം ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 3 .5 ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈ ടെക് നേഴ്‌സറി ക്‌ളാസ്സ്‌റൂം നിർമിച്ചത്.

ഹൈ ടെക് നേഴ്സ്സറിയുടെ ഉത്ഘാടനം ഇന്നലെ കോട്ടയം ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റും കാനം ലാറ്റക്സ് മാനേജിങ് പാർട്ണറുമായ ശ്രീമതി തളിത എബ്രഹാം നിർവഹിച്ചു.
തദവസരത്തിൽ ഐ റ്റി ഉപകരണങ്ങളുടെ ഉത്ഘാടനം വിജയപുരം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ശ്രീ ബിജു പി റ്റി നിർവഹിച്ചു.
സ്‌കൂൾ മാനേജർ റെവ ജോൺ മത്തായി കശീശയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം ഇന്നർ വീൽ ക്ളബ് പ്രസിഡന്റ് ശ്രീമതി തളിതാ എബ്രഹാം, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബിന്ദു ടി കുര്യൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ദീപ്തി സാനു, ഷീജ രാജൻ എന്നിവർ പ്രസംഗിച്ചു.
നേഴ്‌സറി ക്‌ളാസ്സിലെ നവാഗതർ അസിസ്റ്റന്റ് വികാരി റെവ ജോജി ഉമ്മൻ ഫിലിപ്പിനോടൊപ്പം അക്ഷര ദീപം തെളിയിച്ചു. നവാഗതർക്ക് സ്‌കൂൾ പി ടി എ പ്രസിഡന്റ് അജേഷ് തോമസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.











Manna Matrimony.Com
Thalikettu.Com







