കോട്ടയം: കേരള ധ്വനി മാധ്യമ പ്രവർത്തകർക്ക് ഓൺലൈൻ വെരിഫിക്കേഷൻ സാധ്യമാകുന്ന ബാർകോഡുകളോട് കൂടിയ ഐ ഡി കാർഡുകൾ വിതരണം ചെയ്തു.
ഐ ഡി കാർഡുകളിൽ നൽകിയിട്ടുള്ള ബാർകോഡുകളുടെ നമ്പറുകൾ കേരള ധ്വനി വെബ്സൈറ്റിൽ നൽകിയാൽ പ്രസ്തുത ജീവനക്കാർ കേരള ധ്വനിയുടെ മാധ്യമ പ്രവർത്തകർ ആണോയെന്ന് മനസിലാക്കാം.
മാധ്യമ പ്രവർത്തകരുടെ ആധികാരികത പരിശോധിക്കുവാൻ https://keraladhwani.com/employee-search/ എന്ന ലിങ്കിൽ കയറുകയോ, http://www.keraladhwani.com വെബ്സൈറ്റിൽ Employee Search എന്ന പേജ് സന്ദർശിക്കുകയോ ചെയ്യുക.
നൽകിയിട്ടുള്ള Text Box ൽ മാധ്യമ ജീവനക്കാരുടെ ബാർ കോഡിനടിയിൽ നൽകിയിട്ടുള്ള 12 അക്ക നമ്പർ നൽകി സെർച്ച് ചെയ്യുക. ജീവനക്കാരെ സംബന്ധിച്ച ചിത്രം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഈ സെർച്ചിലൂടെ ലഭിക്കും.
ഉദാഹരണത്തിന് ഐ ഡി കാർഡിൽ നൽകിയിട്ടുള്ള ബാർകോഡ് നമ്പറാണ് KD0000284860 എന്ന് കരുതുക. ഇത് നൽകി സെർച്ച് ചെയ്താൽ ആ വ്യക്തി കേരളധ്വനിയുടെ ഒദ്യോഗിക മാധ്യമപ്രവർത്തകനാണോയെന്ന് ചിത്രം സഹിതം വെബ്സൈറ്റ് പറഞ്ഞു തരും. ഈ ബാർകോഡിന് താഴെയുള്ള 12 അക്ക നമ്പറാണ് ആധികാരികത പരിശോധിക്കുന്നത്.