മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്.എന്നാൽ ഇതിനെതിരെയും നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇത് നിയമപരമായി അല്ല എന്നൊക്കെ ആയിരുന്നു. എന്നാൽ അതിൽ തന്റെ ഭാഗത്തെ ശരിയും നീതിയും നയൻതാര തുറന്ന് കാണിച്ചു.
ഇപ്പോഴിതാ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നയൻതാരയുടെയും വിഘ്നേഷിന്റെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു നയൻസും വിക്കിയും. കുഞ്ഞിനെ ചേർത്തുപിടിച്ച നയൻതാര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്.ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര..മുംബൈയിൽ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തിൽ ഇവർ എത്തിയത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്.