കൊച്ചി: നടന്‍ ബാല അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും. കഴിഞ്ഞ ദിവസമാണ് നടി മോളി കണ്ണമാലിയ്ക്ക് ബാല സഹായം നല്‍കിയിരുന്നു. നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച താരം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനകള്‍ നിറയുകയാണ് ആരാധകര്‍.










Manna Matrimony.Com
Thalikettu.Com







