ഹൈദരാബാദ്: പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ മര്യാദ പഠിപ്പിച്ച് തെലുങ്ക് നടന് നാഗശൗര്യ. യുവാവിനെ കൊണ്ട് മാപ്പ് പറയിച്ചാണ് താരം മടങ്ങിയത്. ഹൈദരാബാദില്‍ തിരക്കുള്ള റോഡില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് നാഗശൗര്യയുടെ ഇടപെടലിനെ അഭിനന്ദിക്കുന്നത്.
യുവതിയെ അടിച്ചതിന് യുവാവിനോട് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത്. ഇതുകേള്‍ക്കാതെ പിന്തിരിയാനൊരുങ്ങുന്ന യുവാവിനെ പിടിച്ചുനിര്‍ത്തുന്നുണ്ട് താരം.
ഇത് തന്റെ കാമുകിയാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇത് നിങ്ങളുടെ കാമുകിയായിരിക്കാം, എന്നാല്‍ ഇങ്ങനെ മോശമായി പെരുമാറാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നതെന്ന് നാഗശൗര്യ ചോദിച്ചു. യുവതിയോട് മാപ്പുപറയണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഭവം കണ്ട് സ്ഥലത്തെത്തിയ മറ്റുള്ളവരും യുവതിയോട് മാപ്പുപറയണമെന്ന് യുവാവിനോടാവശ്യപ്പെട്ടു.
മായ ഫലാന അബ്ബായി ഫലാന അമ്മായി മാര്‍ച്ച് 17-നാണ് റിലീസ്. അതിന് മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണിതെന്നാണ് വിമര്‍ശകരുടെ പക്ഷം. ശ്രീനിവാസ് അവസരാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവികാ നായരാണ് നായിക.










Manna Matrimony.Com
Thalikettu.Com







