കൊച്ചി: പ്രശസ്ത നടി സുബി സുരേഷ് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
ഇന്ന് രാവിലെയാണ് സുബി സുരേഷ് അന്തരിച്ചത്. പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
സംവിധായകന്‍ രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് സുബി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ന മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സുബി.
അടുത്ത കാലത്തായി സോഷ്യല്‍മീഡിയയില്‍ ഏറെ സജീവസാന്നിധ്യമായിരുന്നു സുബി സുരേഷ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സുബി സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. നിരവധി സബ്‌സ്‌ക്രൈബേസാണ് താരത്തിനുള്ളത്. സുബിയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







