പ്രശസ്ത മലയാള സിനിമാനടി നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവിട്ടത്. താരത്തിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ pay നമ്പര്‍ മോളിയമ്മയുടെ മകന് ജോളിയുടേതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’, എന്ന് ദിയ കുറിച്ചു.
മോളി കണ്ണമാലിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതമായിരുന്നു ദിയ ഫേയ്സ്ബുക്ക് പോസ്റ്റ്. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. ഇതിന് ശേഷം സിനിമയില്‍ സജീവമായിരുന്നു താരം.










Manna Matrimony.Com
Thalikettu.Com







