മാവേലിക്കര: ഒരു കുഞ്ഞിനെ ദത്തെടുത്ത്, അനാഥത്വത്തിൽ നിന്നും അതിനെ മുക്തമാക്കി പുത്തൻ ജീവിതം പകർന്നു നൽകുന്നത് എത്രത്തോളം അഭിനന്ദനാർഹമായ കാര്യമാണ്. പക്ഷേ കൊന്നു കളയുവാൻ വേണ്ടി ശവക്കുഴിലിട്ട് മൂടുവാൻ കുഴിവെട്ടുകാരനെ ഏൽപ്പിച്ച പിഞ്ച് കുഞ്ഞിനെ 200 രൂപ നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ഈ മാവേലിക്കരക്കാരി അമ്മയുടെ കണ്ണീര് നിറഞ്ഞ കഥയാണ് ഇന്ന് ഞങ്ങൾ പറയുന്നത്.
മാതൃത്വത്തിന്റെ നിറകുടമായ മാവേലിക്കര വാത്തിക്കുളം സ്വദേശിയായ ആ അമ്മയുടെ പേര് ഇന്ദിര എന്നാണ്. കുഴിയിൽ നിന്നും പുറത്തെടുത്ത് ജീവിതത്തിലേക്ക് തിരിച്ചു കയറിയ ആ മകളാണ് കീർത്തി എസ് നായർ. കീർത്തിയുടെ ജീവിതയാത്രയിൽ ഇന്ദിര വെറുമൊരു പോറ്റമ്മയല്ല. 100 അമ്മക്ക് തുല്യമായ വളർത്തമ്മയാണ്.. ഇന്ദിരയെ കീർത്തി വിളിക്കുന്നതും നൂറമ്മ എന്നാണ്..
കീർത്തിയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്ന ഒന്നാണ്.. ആരോഗ്യത്തോടെ വളർത്താൻ പെറ്റമ്മക്ക് കഴിയില്ലെന്ന് മനസിലായതോടെ, കുഞ്ഞിനെ മറവ് ചെയ്യാൻ ശവക്കുഴി വെട്ടുകാരന്റെ അടുക്കൽ ഏൽപ്പിക്കുകയായിരുന്നു ആ യഥാർത്ഥ പെറ്റമ്മ. അവിടെയെത്തിയ ഇന്ദിര കുഴിവെട്ടുകാരനിൽ നിന്നും 200 രൂപക്ക് വാങ്ങിയതാണ് ഈ മകളെ … 200 രൂപക്ക് വാങ്ങിയ കുട്ടി എന്ന പരിഹാസം കേട്ട് വളർന്ന കീർത്തി ജീവിതയാത്രയിൽ വിജയം കാണണമെന്ന വാശിയിൽ സഞ്ചരിച്ചു.
വീഡിയോ കാണാം
നാട്ടുകാരും പള്ളിക്കാരും നൽകുന്ന സഹായത്താലാണ് ഇന്ദിരയും, കീർത്തിയും ഇന്നും ജീവിച്ചു പോകുന്നത്. കംപ്യുട്ടർ പഠിച്ച് സ്വന്തമായി ഒരു ജോലി നേടിയെടുക്കണമെന്ന ആഗ്രഹത്തിലാണ് കീർത്തി ഇപ്പോൾ.. ജൻമം നൽകിയാൽ മാത്രം അമ്മയാകില്ലെന്നു തറപ്പിച്ച് പറയുകയാണ് മാവേലിക്കര സ്വദേശി കീർത്തി എസ് കുറുപ്പ് ..
ഹയർസെക്കണ്ടറി വിദ്യാബ്യാസം പൂർത്തിയാക്കിയ കീർത്തി ബി കോമിന് ചേരാൻ ഇരുന്നപ്പോളാണ് തന്റെ നൂറമ്മക്ക് ഹൃദയസംബന്ധമായ അസുഖവും, കരളിൽ മുഴയുമുണ്ടന്നു മനസ്സിലായത്. ഇതോടെ പഠനം പാതിവഴിയിലായി.
ജേഷ്ഠത്തിയുടെ മകളെ കാണാനാണ് ഇന്ദിര എന്ന നൂറമ്മ ആശുപത്രിയിൽ ചെല്ലുന്നതു. ശവക്കുഴിയിൽ കുഞിനെ ഇട്ട് മൂടാൻ ശ്രെമിക്കുന്നത് കണ്ടപ്പോൾ ഈ അമ്മയുടെ നെഞ്ചോന്ന് പിടഞ്ഞു. കുഞ്ഞിനെ കൊല്ലരുത്.. എനിക്ക് തരാമോ എന്ന് കുഴിവെട്ടുകാരനോട് ചോദിച്ചപ്പോൾ പറ്റില്ലെന്നും പറഞ്ഞ് അയാൾ കുഴി മൂടുവാൻ ശ്രെമിച്ചു..
200 രൂപ കൊടുത്ത് മറവു ചെയ്യാൻ തന്നെ ഏൽപ്പിച്ചതാണെന്നും പറഞ്ഞ് അയാൾ മറവ് ചെയ്യാൻ ശ്രെമിച്ചപ്പോൾ 200 രൂപ നൽകാമെന്ന് പറഞ്ഞ് ഇന്ദിര ആരുമറിയാതെ ആ കുഞ്ഞിനെ വാങ്ങി വീട്ടിൽ കൊണ്ടുവന്നു.. എല്ലാവരും മാറിയപ്പോൾ കയ്യാല പുറത്തൂടെ കുഴിവെട്ടുകാരൻ ആ കുഞ്ഞിനെ ഇന്ദിരക്ക് നൽകി. കുഞിനെയുമായി ആശുപത്രിയിൽ പോകാമെന്നു കരുതി ഓട്ടോ വിളിച്ചപ്പോൾ ഓട്ടോറിക്ഷക്കാർ പോലും പിറകോട്ട് മാറി..
ഒരു കരുണയുള്ള ഓട്ടോറിക്ഷക്കാരൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. അവിടെയെത്തി ഡോക്ടറെ കണ്ടപ്പോൾ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ഇങ്കുബേറ്ററിൽ വയ്ക്കണമെന്ന് ഡോകടർ പറഞ്ഞു. അതിനുള്ള പണം പോലും കയ്യിലില്ലായിരുന്നു ഇന്ദിരക്ക്. ഇങ്കുബേറ്ററിൽ വെയ്ക്കാൻ പണമില്ലാത്തതിനാൽ കുപ്പിയിൽ വെള്ളം ചൂടാക്കി ചെറിയ ചൂട് നൽകി. 3 മണിക്കൂർ ഇടവിട്ട് 120 ദിവസം ഇത് പോലെ ചെയ്തു. അങ്ങനെയാണ് കീർത്തിയുടെ ജീവൻ ഈ അമ്മ നേരെയാക്കിയത്.
മാതൃത്വത്തിന്റെ നിറകുടമായ ഈ അമ്മക്ക് ഇന്ന് നിരന്തരം രോഗം പിടിപെട്ടിരിക്കുകയാണ്. കരളിൽ മുഴയും, ഹൃദയസംബന്ധമായ അസുഖവും ഈ അമ്മയെ പിടി കൂടിയിരിക്കുന്നു. മാസം 3000 രൂപക്ക് മുകളിൽ തന്നെ മരുന്നിനു പണം ചിലവാകും. തന്നെ രക്ഷിച്ചെടുത്ത് വളർത്തിയ ഈ അമ്മയുടെ മരുന്നിനുള്ള പണം ഇപ്പോൾ കണ്ടെത്തുന്നത് കീർത്തിയാണ്. തന്നെ പഠിപ്പിച്ച സ്‌കൂളിന്റെ മാനേജരായ വൈദികനാണ് ഇപ്പോൾ മരുന്ന് വാങ്ങി കൊടുക്കുന്നത്.
രക്തബന്ധത്തിന്റെ പിന്‍താങ്ങില്ലെങ്കിലും തന്റെ ദത്തുപുത്രിയായ കീർത്തി യാതൊരു വ്യത്യാസങ്ങളുമില്ലാതെ ഒന്നായി ജീവിക്കുന്നത് കാണണമെന്ന് പറഞ്ഞു വെക്കുകയാണ് ഇന്ദിര . ഇതുപോലുള്ള അമ്മമാരാണ് ഓരോ അനാഥബാല്യങ്ങളെയും ഇരുണ്ട ജീവിതത്തിൽ നിന്നു നീക്കി പ്രകാശപൂരിതമാക്കുന്നത്.










Manna Matrimony.Com
Thalikettu.Com






