സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി. ഷോയില്‍ ഏറ്റവും കൂടുതല്‍ കൌണ്ടറുകള്‍ പറഞ്ഞു കാഴ്ച്ചക്കാരെയും അതുപോലെ തന്നെ ഷോയില്‍ പങ്കെടുക്കുന്നവരേയും ഒരേപോലെ ചിരിപ്പിക്കാന്‍ ബിനു അടിമാലിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ബിനുവിനെ സമൂഹ മാധ്യമത്തില്‍ അറിയപ്പെടുന്നത് തന്നെ കൌണ്ടര്‍ കിംഗ് എന്നാണ്.
തമാശ നിറഞ്ഞ സംസാരി ശൈലി കൊണ്ടും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തുമാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കലാകാരനായി മാറുന്നത്. മിമിക്രിയിലൂടെയും ടെലിവിഷന്‍ സ്കിറ്റിലൂടെയും തിരശ്ശീലക്ക് മുന്നിലേക്ക് കടന്നു വന്ന അദ്ദേഹം ഇന്ന് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു.
എന്നാല്‍ അടുത്തിടെ ചില വിവാദങ്ങളില്‍ അദ്ദേഹം പെടുകയുണ്ടായി. അന്ന് താന്‍ നേരിട്ട വ്യക്തി ഹത്യയെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. സ്റ്റാര്‍ മാജിക്കില്‍ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോള്‍ മറ്റ് താരങ്ങളും വിശിഷ്ടാതിഥികളും ഒരുമിച്ച് ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ഒരു ഷോയിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന തരത്തില്‍ വലിയ പുകിലായിരുന്നു അന്ന് ഉണ്ടായത്.
സ്റ്റാര്‍ മാജിക്ക് എന്ന ഷോയുടെ രീതികള്‍ എന്താണെന്ന് മനസ്സിലാക്കി ആരുന്നു സന്തോഷ് പണ്ഡിറ്റ് ആ ഷോയില്‍ എത്തിയത്. അവിടെയെത്തി പണവും വാങ്ങി പുറത്തിറങ്ങി അധിക്ഷേപിക്കുകയൈരുന്നു ചെയ്തത് എന്ന് ബിനു പറയുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പല ഭാഗങ്ങളില്‍ നിന്നും തനിക്ക് ഇത്തരത്തില്‍ സംഘടിതമായി വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നുണ്ട്. ഒരായുസില്‍ കേള്‍ക്കേണ്ട തെറിയാണ് ഏതാനം ചില ദിവസ്സങ്ങള്‍ കൊണ്ട് കേട്ടത്. ഇത് മനസ്സികമായി തളര്‍ത്തിക്കളഞ്ഞു. ഒടുവില്‍ മറ്റു നിവൃത്തിയില്ലാതെ ഒരു മാനസ്സിക വിദഗ്ദ്ധനെപ്പോലും കാണേണ്ടി വന്നു.










Manna Matrimony.Com
Thalikettu.Com







