മലയാളികള്‍ക്ക് വളരെ സുപരിചിതനായ താരമാണ് പാഷാണം ഷാജി. മിമിക്രി കലാരംഗത്ത് നിന്ന് മിമിക്രി പ്രോഗ്രാമുകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരം വളരെ പെട്ടെന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. ബിഗ്‌ബോസില്‍ പങ്കെടുത്തതോടെ താരത്തിന് ആരാധകര്‍ കൂടുകയും ചെയ്തിരുന്നു.
പാഷാണം ഷാജിക്കും ഭാര്യ രശ്മിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഷാജീസ് കോര്‍ണര്‍ എന്നാണ് ഇവരുടെ ചാനലിന്റെ പേര്. ഷാജി പങ്കുവെച്ച വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരാണ് ലഭിച്ചത്. ഷാജിയും ഭാര്യ രശ്മിയുടെയും പ്രണയ വിവാഹമായിരുന്നു.
പ്രണയിച്ച ഇവര്‍ ഒളിച്ചോടിപ്പോയി വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഒളിച്ചോട്ട കഥ പറയുകയാണ് ഇരുവരും ചേര്‍ന്ന്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലൂടെയാണ് ഇരുവരും തങ്ങളുടെ ഒളിച്ചോട്ട കഥ പറഞ്ഞത്.
ഞങ്ങള്‍ പ്രണയത്തിലായതിന് പിന്നാലെ കെട്ടിച്ചു തരാമോ എന്ന് ഇവളുടെ അമ്മയോടാണ് ആദ്യം ചോദിച്ചത്. ഇത് കേട്ടതും അമ്മ ചൂല് എടുത്തു. അച്ഛന്‍ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ അച്ഛനോട് ചോദിച്ചില്ല. കാരണം അച്ഛന്റെ കൈയ്യില്‍ ചുറ്റികയായിരുന്നു അന്നേരം ഇരുന്നത്. ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല എന്നാണ് പാഷാണം ഷാജി പറയുന്നത്.
പിന്നീട് ഞങ്ങള്‍ തന്നെ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയില്‍ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവര്‍ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചുവെന്നും പാഷാണം ഷാജി പറയുന്നു. രശ്മിയെ കൊണ്ട് കൂട്ടുകാരന്റെ വീട്ടിലേക്കാണ് പോയത്.
ഇവിടെ നിന്ന് ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. പതിയ ഒളിച്ചോടിയ കാര്യവും വിവാഹ കാര്യങ്ങളും ഞങ്ങളുടെ വീട്ടില്‍ അറിഞ്ഞു. സംഭവമറിഞ്ഞ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു.
തുടര്‍ന്ന് രശ്മിയെ വിളിക്കാന്‍ അവളുടെ വീട്ടുകാര്‍ വന്നു. ഒരുപാട് പേര്‍ വന്നാണ് രശ്മിയെ വിളിച്ചു കൊണ്ട് പോയത്. ഒളിച്ചോടിപ്പോയ എന്ന കൂട്ടാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ഇരു കുടുംബങ്ങളും സന്തോഷത്തോടെ മുന്‍പോട്ട് പോകുന്നുവെന്നും പാഷാണം ഷാജി പറയുന്നു.
ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവും ആരാധകര്‍ സ്വീകരിച്ച് കഴിഞ്ഞു . പാഷാണം ഷാജിയുടെ ഈ ഒളിച്ചോട്ട കഥ പറയുന്ന വീഡിയോ നിരവധി പേരാണ് ഇതിനൊടകം കണ്ടിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







