തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക കൂടി ആണ്. മലയാളത്തിൽ നിന്നും ആണ് താരം തന്റെ അഭിനയ ലോകം തുടങ്ങുന്നത് എങ്കിൽ കൂടിയും നയൻതാരയുടെ തട്ടകം എന്ന് പറയുന്നത് തമിഴ് സിനിമ ലോകമാണ്.
ഒറ്റക്ക് നിന്ന് വിജയങ്ങൾ നേടാൻ കഴിവുള്ള നായികയായി വളർന്ന നയൻതാര തമിഴിൽ സൂപ്പർ താരങ്ങളുടെ എല്ലാം നായിക ആയിട്ടുണ്ട്. ശരത് കുമാറിന്റെ നായികയായി ആണ് തമിഴിൽ താരം എത്തിയത് എങ്കിൽ കൂടിയും തുടക്കകാലത്തിൽ ഐറ്റം ഡാൻസ് മാത്രം ചെയ്യുന്ന താരമായി വരെ സിനിമയിൽ വന്നിട്ടുണ്ട്.
ശിവാജിയിൽ രജനീകാന്തിനൊപ്പം ഇൻട്രോ ഗാനത്തിൽ മാത്രമായി എത്തിയിട്ടുണ്ട്. അതുപോലെ ഗജിനി എന്ന സൂര്യ ചിത്രത്തിൽ രണ്ടാം നായികയുടെ വെഷവും ചെയ്തിട്ടുണ്ട് ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ. തമിഴിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കാൻ നടൻ രജനികാന്ത് ആണെന്ന് ആയിരുന്നു നയൻതാര പറയുന്നത്.
താൻ ജീവിതത്തിൽ കണ്ട അത്ഭുത നടൻ രജനിയുടെ ആണ് എന്നും നയൻതാര പറയുന്നു നയൻതാരയുടെ വാക്കുകൾ ഇങ്ങനെ..
ഇത് പോലെ നന്മയും എളിമയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല എന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും ആയി എത്തും അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ – നയൻതാര പറയുന്നു.
കുസേലൻ , ശിവാജി , ചന്ദ്രമുഖി , ദർബാർ തുടങ്ങിയ ചിത്രങ്ങളിൽ രജനികാന്തിനൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനിയുടെ പുതിയ ചിത്രത്തിലും നായിക നയൻതാര തന്നെയാണ്.










Manna Matrimony.Com
Thalikettu.Com







