ഡിംപിൾ റോസ് എന്ന അഭിനേത്രിയെ മലയാളികൾക്ക് സുപരിചിതമാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം പല വേഷങ്ങളിൽ എത്തിയിട്ടുണ്ട്. എങ്കിലും മിനിസ്ക്രീനിലൂടെ ആയിരിക്കും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഈയടുത്താണ് താരം അമ്മ ആയത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഡിംപിൾ. കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ താരം പങ്കുവെക്കുന്നുണ്ട്.
കുഞ്ഞുമായി വീട്ടിലെത്തിയ ശേഷം ആ വിശേഷങ്ങളും താരം പറയുന്നു. നാത്തൂൻ ഡിവൈനൊപ്പം ആണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എൻറെ ഉണ്ണി വീട്ടിൽ വന്നപ്പോൾ എന്ന ക്യാപ്ശനും വീഡിയോയ്ക്ക് കൊടുത്തിട്ടുണ്ട്. വളരെ പെട്ടെന്നാണ് ഈ വീഡിയോ ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. പാച്ചു എന്നാണ് തൽക്കാലം കുഞ്ഞിനെ വിളിക്കുന്നത് എന്ന് ഡിംപിൾ പറയുന്നു. അപ്രതീക്ഷിതമായി വീട്ടിൽ സ്വീകരണമൊരുക്കി എന്നതിനോട് താരം നന്ദിയും പറയുന്നുണ്ട്. നിരവധി ഗിഫ്റ്റുകൾ ലഭിച്ചിരുന്നതായും താരം പറയുന്നു. ചില ഗിഫ്റ്റുകൾ താരം വീഡിയോയിൽ അൻ ബോക്സ് ചെയ്യുന്നുമുണ്ട്.
അധികം വൈകാതെ തന്നെ യഥാർത്ഥ പേര് വെളിപ്പെടുത്താമെന്ന് ഡിംപിൾ വ്യക്തമാക്കുന്നു. വാരിയർ എന്ന അർത്ഥം വരുന്ന പേരാണ് നല്കിയിരിക്കുന്നത് എന്ന താരം കൂട്ടിച്ചേർത്തു. പേര് ഉടൻ തന്നെ പറയാം എന്നും താരം പറയുന്നുണ്ട്. മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ സ്ഥിരമായി വീഡിയോ ആയിട്ട് വരാം എന്ന് താരം പ്രേക്ഷകർക്ക് ഉറപ്പുനൽകുന്നുണ്ട്.
കുഞ്ഞിനെ കാണിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി. തീരെ കുഞ്ഞുവാവ ആയതുകൊണ്ടാണ് കാണിക്കാത്തത്. കുറച്ചുകൂടി വലുതായിട്ട് നിങ്ങളെ കാണിക്കാം. അധികം വൈകാതെ അവനെ നിങ്ങളെ കാണിക്കും. സാധാരണ കുഞ്ഞുങ്ങൾക്ക് നൽകുന്നതിനേക്കാൾ എക്സ്ട്രാ കെയർ കൊടുത്ത് ആണ് നോക്കുന്നത്. താരം വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







