നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ. നിവിന് പുറമേ ഗ്രേസ് ആൻറണി, വിനയ് ഫോർട്ട് തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. പൊളി ജൂനിയർ പിച്ചേഴ്സ് ബാനറിൽ നിവിൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അബ്സെഡ് ഹ്യൂമർ കാറ്റഗറിയിലാണ് ചിത്രം പെടുന്നത്. മറ്റു നിരവധി താരങ്ങളാണ് ഈ ചിത്രത്തിനുവേണ്ടി വേണ്ടി അണിനിരക്കുന്നത്. ചായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്.
എഡിറ്റർ മനോജ് കണ്ണോത്ത് ആണ്. ശ്രീജിത്ത് ശ്രീനിവാസനാണ് സൗണ്ട് ഡിസൈൻ ചെയ്യുന്നത്. സംഗീതം നിർവഹിക്കുന്നത് ആകട്ടെ യാക്സൺ ഗൗരി പെരേര. അനീസ് നാടോടി ആർട്ട് വിഭാഗം കൈകാര്യം ചെയ്യുന്നു. സാബു പുൽപ്പള്ളി ആണ് മേക്കപ്പ് നിർവഹിക്കുന്നത്.
മെൽവി ജെ ആണ് വസ്ത്രാലങ്കാരം. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രം കാണുന്നത്. ഇത് സൂപ്പർഹിറ്റാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







