ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത്, ജ്വലിക്കണം നന്ദൂട്ടന്റെ ഈ വാക്കുകൾ നമുക്ക് എന്നും ഊർജം പകരുന്ന വാക്കുകളാണ്.നൂറ് കണക്കിന് ആളുകളുടെ പ്രചോദനം.ഇപ്പോഴിതാ വൈറൽ ആകുന്നത് ചരിത്ര താളുകളിൽ ഇടംനേടി കാൻസർ പോരാളികൾക്കൊരു അഭയകേന്ദ്രം തിരുവനന്തപുരത്ത് ഒരുങ്ങി എന്നതാണ്.കാൻസർ രോഗികൾക്ക് സൗജന്യ താമസവും, ഭക്ഷണവും നൽകുന്ന ഒരു സേവനകേന്ദ്രം.അവിടെ പ്രിയപ്പെട്ട സഹോദരൻ നന്ദു മഹാദേവക്ക് വേണ്ടി ആകാശം എന്ന് പേരിൽ ഒരു വായനശാല. അവിടെ നൂറുകണക്കിന് പുസ്തകങ്ങൾ.നന്ദു മഹാദേവ ഇനിയും ഒരുപാട് പേർക്ക് പ്രകാശം നൽകും.
കാൻസർ ചികിത്സയുമായി തിരുവനന്തപുരം ആർ.സി. സി യിൽ എത്തുന്ന സാധാരണക്കാർക്ക് ഒരു ആലയം ആയിരിക്കും ഈ സനാഥാലയം.അനാഥാലയം എന്ന സമൂഹത്തിൽ നിന്ന് മാറ്റി നിർത്തിപ്പെടേണ്ടുന്ന ആ പഴയ സംസ്കാരത്തിൽ നിന്നും സനാഥാലയം എന്ന പുതിയ സംസ്കാരത്തിലേക്ക് ഇതൊരു തുടക്കമാകട്ടെ. ഒരു ഘട്ടം കഴിഞ്ഞാൽ പലരും കയ്യൊഴിയാവുന്ന കാൻസർ പോരാളികൾക്ക് ഇനി ഇവിടെ കുറെപേർ കൂട്ടിനുണ്ടാകും.. മനസുകൾക്ക് കടലോളം വലിപ്പമുള്ളവർ.
ജീവിച്ചിരിപ്പില്ലങ്കിലും ഒരുപാട് പേരുടെ മനസുകളിൽ ഇന്നും ജീവിക്കുന്ന നന്ദുവെന്ന എരിയാതെ ജ്വലിച്ചവനൊരു ‘ആകാശവും’ സനാഥാലയത്തിൽ ഒരുക്കി വെച്ചിരിക്കുന്നു, ഒപ്പം ഏറെ മഹത്തരമാക്കപ്പെട്ട ചില ജീവിതങ്ങൾക്ക് അവരുടെ ഇഷ്ടനുസരണം പറക്കാൻ ‘ശലഭം ‘പോലൊരു പൂന്തോട്ടവും… അങ്ങനെ അങ്ങനെ ഓരോന്നും അതിശയിപ്പിക്കുന്നവ. ഒരു കൂട്ടം സാമൂഹിക പ്രവർത്തകരുടെ ഒത്തൊരുമയാണ് ഇത്തരത്തിൽ ഒരു അഭയകേന്ദ്രം തുടങ്ങിയത്.
സനാഥാലയം നാടിന് സമർപ്പിക്കാനായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി K K Shailaja Teacher ടീച്ചറും നമുടെ എല്ലാം പ്രിയപ്പെട്ട VK Prasanth mla യും കൂടി ആയപ്പോൾ സനാഥാലയം കളർ ഫുൾ ആയി സനാഥാലയത്തിനു വേണ്ടി പ്രവർത്തിച്ചു എല്ലാം സുമനസുകൾക്കും ഒരുപാട് നന്ദി. ഇനിയും ഒരുപാട് സനാഥാലയങ്ങൾ ഒരുപാട് പേരുടെ നന്മക്കായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉയരട്ടെ.










Manna Matrimony.Com
Thalikettu.Com







