വിവാഹശേഷം വരന്റെ കാല്‍പാദം തൊട്ടുതൊഴാന്‍ ഒരുങ്ങിയ വധുവിനെ തടഞ്ഞ് പകരം വധുവിന്റെ പാദത്തില്‍ തൊട്ട വരനാണ് ഇപ്പോള്‍ സൈബറിടത്തെ താരം. ആചാരങ്ങള്‍ക്കൊപ്പം ലിംഗവിവേചനവും പലയിടത്തും ഇപ്പോഴും തുടരുന്ന വേളയിലാണ് രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തമുണ്ട് തെളിയിച്ച് വരന്‍ വധുവിന്റെ കാല്‍ തൊട്ടുനമിക്കുന്നത്.
വീഡിയോയില്‍ വധൂവരന്മാര്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുന്നത് കാണാം. വിവാഹം നടത്തിയ ശേഷം വധു വരന്റെ കാലില്‍ തൊടാന്‍ തുടങ്ങിയെങ്കിലും അയാള്‍ വിസമ്മതിച്ചു. പകരം വരന്‍ വധുവിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അതിശയത്തോടെ പിന്നോട്ട് മാറി. യൂഷ് അവ്ചാര്‍ എന്ന അക്കൗണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
View this post on Instagram
നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ആശംസകള്‍ക്കൊപ്പം, പരസ്പരം ആദരവ് കാണിച്ചതിന് ദമ്പതികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.










Manna Matrimony.Com
Thalikettu.Com







