വിവാഹവേദിയിലിരിക്കെ പുകയില ചവച്ച വരനെ അടിച്ച് വധുവിന്റെ രോഷം. സൈബറിടത്ത് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. വിവാഹവേദിയിലെത്തുമ്പോഴാണ് വരന്‍ പുകയില ചവയ്ക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു രോഷാകുലയാകുന്നുമുണ്ട്. സമീപത്തിരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു. വരന്‍ പുകയില ചവച്ചിരിക്കുന്നതിനെക്കുറിച്ചാണ് സംസാരം. തുടര്‍ന്ന് വരനുനേരെ തിരിഞ്ഞ വധു അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും അടിക്കുകയുമായിരുന്നു.
പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നും വധു പറയുന്നുണ്ട്. ഉടന്‍ തന്നെ വരന്‍ പുകയില തുപ്പാനായി എഴുന്നേല്‍ക്കുന്നതും കാണാം. നിരവധി പേരാണ് യുവതിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയായിരിക്കണമെന്നും ദുശ്ശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.










Manna Matrimony.Com
Thalikettu.Com







