മലയാളികൾക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. നീണ്ട 20 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ സോഷ്യൽമീഡിയയിലും സജീവമാണ്. തന്നെപ്പോലെ സമൂഹത്തിൽ അവഗണന നേടുന്നവർക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് രഞ്ജു രഞ്ജിമാർ. ജീവിതത്തിൽ അവർക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് മുൻപ് അവർ തുറന്നു പറഞ്ഞിരുന്നു. ദുരിതങ്ങളെക്കുറിച്ച് വാചാല ആയിട്ടുണ്ടെങ്കിലും അടുത്തിടെ ആയിരുന്നു പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രഞ്ജു മനസ്സു തുറന്നത്.
സ്വന്തം ഐഡന്റിറ്റി തുറന്നു പറഞ്ഞിട്ടും സമൂഹം അംഗീകരിച്ചിരുന്നില്ല. തന്നെ പ്രസവിച്ച അമ്മയാണ് തനിക്ക് അന്ന് പ്രചോദനം ആയിരുന്നത്, ഇന്നും തനിക്കും എല്ലാം അമ്മയാണെന്ന് താരം മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ തന്റെ ജീവിതത്തിൽ രഞ്ജു നേരിടേണ്ടിവന്ന ദുരിതത്തെക്കുറിച്ച് ഉള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ ഇൻഡസ്ട്രിയിലേക്ക് വരുന്നതിനു മുമ്പ് കുറെ കാര്യങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വിഷമങ്ങൾ എല്ലാം ഉചിതമായ രീതിയിൽ തന്നെയാണ് താൻ നേരിട്ടതെന്ന് ഇപ്പോൾ തോന്നുന്നു.
വാക്കുകൾ കൊണ്ടും ശാരീരികമായി ആക്രമിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. അന്ന് താൻ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നെങ്കിൽ ഇതുപോലെ ഇപ്പോൾ സംസാരിക്കാൻ കഴിയുമായിരുന്നില്ല. എല്ലാം സഹിക്കുകയായിരുന്നു അന്ന്. അഞ്ചാമത്തെ വയസ്സിൽ ആണ് തന്റെ ഉള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. ചേച്ചിക്ക് മേടിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ മേടിക്കാൻ ആണ് ഞാൻ ആദ്യം പറഞ്ഞത്, അത് എന്റെ നിഷ്കളങ്കത ആയിട്ടാണ് അമ്മ കണ്ടത്. അമ്മയെന്നെ എതിർത്തിരുന്നില്ല, അന്നും ഇന്നും എന്നോടൊപ്പമുണ്ട്. അച്ഛനും സഹോദരങ്ങളും ആണ് എതിർത്തത്. ഇതറിഞ്ഞപ്പോൾ മുതലേ അച്ഛൻ എന്നോട് സംസാരം ഇല്ലാതെയായി, മറ്റ് ബന്ധുക്കളിൽ നിന്നും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായി.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തത്. രണ്ടു രൂപ നൽകി തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളുടെ വീടും സ്ഥലവും താൻ 40 ലക്ഷം രൂപ കൊടുത്ത് മേടിച്ചു എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. വനിതയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് നൽകാൻ വീട്ടുകാരുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല, അങ്ങനെയാണ് അയൽവാസിയായ ഒരാളുടെ കയ്യിൽ നിന്ന് പൈസ കടം മേടിക്കാൻ പോയത്. അന്ന് അയാൾ രണ്ട് രൂപ നൽകി തന്നെ ശാരീരികമായി ഉപദ്രവിച്ച സംഭവം രഞ്ജു രഞ്ജിമാർ തുറന്നു പറയുന്നു. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും അന്ന് തനിക്ക് അറിവില്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷമാണ് താനന്ന് രണ്ടു രൂപയ്ക്ക് അനുഭവിക്കേണ്ടി വന്നത് എന്താണെന്ന് തിരിച്ചറിഞ്ഞത്. ഉത്സവത്തിന് ഗാനമേള നടക്കുന്നിടത്ത് എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കാൻ താനും തന്റെ കൂട്ടുകാരും അവസരം ചോദിക്കുമ്പോൾ നാട്ടുകാർ ഏറെ ഭീകരമായി അധിക്ഷേപിക്കുകയും, മാനസികമായ തളർത്തുകയും ചെയ്തിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ജീവിതത്തിൽ പലപ്പോഴും അനാവശ്യ സ്പർശനങ്ങളും, ബലപ്രയോഗങ്ങളും മറ്റുള്ളവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. പുറമേ മാന്യന്മാരായ പലരുടെയും ഇത്തരത്തിലുള്ള മാനസികനില തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







