കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളായ നികേഷും സോനുവും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിട്ട് രണ്ടു മാസം തികയുന്നതേയുള്ളൂ . കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രയത്നിക്കുന്നവർ കൂടിയാണ് നികേഷ്-സോനു ദമ്പതികൾ. കഴിഞ്ഞ വർഷം സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവയും ഗേ വിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോഴും സ്വവർഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമല്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സാഹചര്യത്തിൽ നികേഷ്-സോനു ദാന്പതികള്‍ വേറിട്ട മാതൃക കൂടിയാണ്. ഗേ വിവാഹങ്ങൾക്ക് ഇന്ത്യയിൽ ഔദ്യോഗിക രേഖകൾ ലഭിക്കില്ലെന്ന ഈ സാഹചര്യം മാറണമെന്ന് ഇരുവരും ഉറപ്പിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു. ആദ്യ പുരുഷ പ്രണയിതാവ് തന്നെ ഉപേക്ഷിച്ച് പോയതിലുള്ള വിഷമം പങ്കുവെച്ചുള്ള കുറിപ്പാണു ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതു.
നികേഷും സോനുവും സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പ് വായിക്കാം
അമ്മയെ ആദ്യമായി ഞാൻ കെട്ടിപിടിക്കുന്നത് 14 വർഷം പ്രാണനെ പോലെ സ്നേഹിച്ച എന്റെ ex partner ഞാൻ എന്റെ വീട്ടിൽ വന്ന ദിവസം രാത്രി 10 മണിക്ക് വിളിച് നമ്മളെ ഒരുമിച്ചു ജീവിക്കാൻ ഈ നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല അത് കൊണ്ട് നമുക്ക് പിരിയാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത ദിവസമാണ്.
ഭൂമി പിളർന്നു പോകുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്. ഞാൻ ആ രാത്രി പുറത്തിറങ്ങി ആകാശത്തേക്കു നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു. അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം ഞാൻ പറഞ്ഞു.എന്റെ കണ്ണിൽ നിന്ന് ഒഴുകിയത് ചോരയായിരുന്നു അപ്പോൾ.
അന്ന് അമ്മ എന്നോട് പറഞ്ഞു നമ്മുടെ കൂടെ ഉള്ളവർ നമ്മളെ വിട്ടു പോയാലും നമ്മൾ ജീവിക്കണം എന്ന്. അന്ന് അമ്മയെ കെട്ടി പിടിച്ചപ്പോൾ എനിക്ക് കിട്ടിയ ആശ്വാസവും അമ്മയുടെ വാക്കുകളും ആണ് പിന്നീട് എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച് ഉയർത്തി കൊണ്ട് വന്നത്.
ഇന്ന് എന്റെ പാർട്ണർ സോനുവിന്റെ കൂടെയും അമ്മയുടെ കൂടെയും നിൽകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ആരൊക്കെ തളർത്താൻ നോക്കിയാലും ഞാൻ തളരില്ല. മുൻപോട്ട് തന്നെ










Manna Matrimony.Com
Thalikettu.Com







