യുവനടി ജെസീക്ക കാംപെൽ അന്തരിച്ചു. 38 വയസായിരുന്നു. താരത്തിന്‍റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഒറിഗോണിലെ പോർട്ട്ലാൻഡിൽ ഡിംസബർ 29നാണ് ജസിക്കയുടെ മരണം സംഭവിച്ചതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായ ജെസീക്ക, രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
1992 ൽ ‘ഇൻ ദി ബെസ്റ്റ് ഇന്റ്ററസ്റ്റ് ഓഫ് ദ ചിൽഡ്രന്‍’ എന്ന ടിവി മൂവിയിലൂടെയാണ് ജസീക്ക കാംപെൽ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് മാത്യു ബ്രോഡെറിക്ക് റീസെ വിതെർസ്പൂൺ എന്നിവർക്കൊപ്പം ‘ഇലക്ഷൻ’ എന്ന കോമഡി സറ്റയറിന്‍റെ ഭാഗമായി. 1999 ൽ പുറത്തിറങ്ങിയ ‘ഇലക്ഷൻ’ എന്ന ഈ ചിത്രത്തിലൂടെയാണ് കാംപെൽ ശ്രദ്ധ നേടുന്നത്. തുടർന്ന് ‘ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ്’ എന്ന സീരീസും താരത്തിന് പ്രശസ്തി നേടിക്കൊടുത്തിരുന്നു.
‘ദി സേഫ്റ്റി ഒബ്ജക്റ്റ്സ്’, ‘ജംഗ്’, ‘ഡാഡ്സ് ഡേ’ എന്നിവയാണ് ജസീക്കയുടെ മറ്റ് പ്രമുഖ ചിത്രങ്ങൾ. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിയ ജസീക്ക നാച്ചുറോപതിക് ഫിസിഷ്യൻ ആയി ജോലി തുടർന്ന് വരികയായിരുന്നു. ഇതിനിടയിലാണ് മരണം. പത്തുവയസുകാരനായ ഒരു മകനുണ്ട്.










Manna Matrimony.Com
Thalikettu.Com







