ന്യുഡൽഹി: കോടതിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ കഴിയില്ലെന്നും കോടതിയിലെ ചർച്ചകൾ പൊതുതാൽപര്യമുള്ളതാണെന്നും ജുഡീഷ്യൽ നടപടിക്രമങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയാൻ ജനങ്ങൾക്ക് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് പൂർണ്ണ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനുണ്ടെന്നും കൊലപാതകക്കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയുടെ വിമർശനങ്ങൾ ശരിയായ അർഥത്തിൽ എടുക്കണമെന്നും ജുഡീഷ്യൽ അവലോകനത്തിന് വിധേയമല്ലെന്ന് പറയുന്നത് ശരിയല്ല
ഇസിഐ . ഒരു ജഡ്ജിയോട് കോടതിയിൽ പറയുന്നത് ഉൾക്കൊള്ളാൻ ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ജുഡീഷ്യൽ പ്രക്രിയയ്ക്കും നീതി നൽകില്ല. എന്നും ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബഞ്ച് നിരീക്ഷിച്ചു.










Manna Matrimony.Com
Thalikettu.Com







