ഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടക്കമുള്ള കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വാകിസിന് അമിത വില ഈടാക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് വിശദീകരണവുമായി സെറം സിഇഒ അദാര്‍ പൂനെവാല. മുന്‍കൂര്‍ പണം നല്‍കിയ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതെന്നും മറ്റ് പല ചികിത്സാരീതികളേക്കാളും കുറഞ്ഞ തുക മാത്രമാണ് വാക്‌സിനായി ചെലവാക്കേണ്ടി വരുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കിലാണ് നിലവില്‍ വാക്‌സിന്‍ ലഭ്യമാകുന്നത്. വാക്‌സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.
ആഗോളതലത്തിലെ കൊവിഡ് വാക്‌സിന്റെ വിലയും ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കപ്പെടുന്ന വിലയും തമ്മിലുള്ള താരതമ്യത്തില്‍ തന്നെ കഴമ്പില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാദം. മുന്‍കൂറായി ഫണ്ട് ചെയ്തതിനാല്‍ ആഗോളതലത്തില്‍ കൊവിഡ് വാക്‌സിന്റെ പ്രാരംഭവില കുറവായിരിക്കും. വാകിസന്‍ ഉത്പ്പാദനം ആരംഭിക്കുന്നതിന് വന്‍തോതില്‍ നിക്ഷേപം ആവശ്യമായെന്നും പൂനെവാല വിശദീകരിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിനില്‍ ഒരു ചെറിയ അളവ് മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ക്കായി ഡോസിന് 600 രൂപ നിരക്കില്‍ നല്‍കുന്നതെന്നും അദാര്‍ പൂനെവാല സാക്ഷ്യപ്പെടുത്തി.
കൊവിഡ് പോലെ ജീവന് ഭീഷണിയായ മഹാമാരികള്‍ക്കെതിരെയുള്ള മറ്റ് ചികിത്സാരീതികളേക്കാള്‍ ഈ നിരക്കിലുള്ള വാക്‌സിനേഷന് ചെലവ് കുറവാണെന്നാണ് സെറം പറയുന്നത്. സര്‍ക്കാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വാക്‌സിന്‍ നല്‍കുന്നത് തുച്ഛമായ നിരക്കിലാണെന്നും പൂനെവാല അഭിപ്രായപ്പെട്ടു.










Manna Matrimony.Com
Thalikettu.Com







