കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നു അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാം. ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.










Manna Matrimony.Com
Thalikettu.Com







