തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. വൈരാഗ്യമാണ് കൊലാപാതകത്തിന് കാരണമെന്നാണ് എഫ്ഐആറിലുള്ളത്. ആറ് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീവും അന്‍സാറുമാണ് ഒന്നും രണ്ടും പ്രതികള്‍.
ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവര്‍ അര്‍ധരാത്രിയില്‍ തേമ്പാംമൂട് വച്ചാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ആയുധങ്ങൾ കൈവശം വച്ചിരുന്ന പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.
നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ് കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റും പാർട്ടി അംഗവുമാണ്. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും ഉന്നതലത്തിലുള്ള ഗൂഡാലോചനയാണ് നടന്നതെന്നും ഡിവൈ.എഫ്.ഐ ആരോപിച്ചു.










Manna Matrimony.Com
Thalikettu.Com







