കൊട്ടാരക്കര: ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന്റെ സംസ്‌കാര ശുശ്രൂഷ നടത്താതെ പെന്തക്കോസ്ത് സഭയുടെ ക്രൂരത. പെന്തക്കോസ്തുകാർ അടക്കം ചെയ്യാൻ വിസമ്മതിച്ചതോടെ മൃതദേഹം അടക്കം ചെയ്തു കത്തോലിക്കാ സഭ മാതൃകയായി.
കഴിഞ്ഞ ദിവസം എംസി റോഡിലുണ്ടായ വാഹനാപകട ത്തെത്തുടര്‍ന്ന് മരണമടഞ്ഞ കരിക്കം ബ്രൈറ്റ് ഹൗസില്‍ മാത്യൂസ് തോമസിന്റെ (31) മൃതദേഹത്തോടാണ് പെന്തക്കോസ്ത് സഭ ക്രൂരത കാട്ടിയത്.
വര്‍ഷങ്ങളായി പെന്തക്കോസ് സഭ വിശ്വാസികളാണ് മാത്യൂസിന്റെ കുടുംബം. എന്നാല്‍ ഒപ്പം പഠിച്ചിരുന്ന യുവതിയെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതോടെ മാത്യൂസ് സഭയ്ക്ക് വെറുക്കപ്പെട്ടവനായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും സഭ നേതൃത്വം പരിഹാരത്തിന് വഴങ്ങാന്‍ തയ്യാറായില്ല.

ഇതേ തുടർന്നാണ് മൃതദേഹം അടക്കം ചെയ്യാൻ സന്നദ്ധരായി കത്തോലിക്കാ സഭാ മുൻപോട്ട് വന്നത്. വിവരമറിഞ്ഞ കത്തോലിക്കാ സഭാധിപൻ കർദിനാൾ മാർ ക്ലിമ്മിസ് ബാവ യുവാവിന്റെ സംസ്കാര ശ്രുശൂഷ നടത്താൻ കത്തോലിക്കാ ഇടവക അധികാരികൾക്ക് നിർദേശം നൽകി. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം കത്തോലിക്കാ ആചാരാനുഷ്ടാനങ്ങളോടെ കൊട്ടാരക്കര സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.
അനവസരത്തിലുണ്ടായ ദുഃഖം മാറും മുന്‍പെ പെന്തക്കോസ്ത് സഭയുടെ നിലപാട് ഈ കുടുംബത്തെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. മരിച്ച മാത്യൂസ് ബാംഗ്ലൂരില്‍ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലി സ്ഥലത്തേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം സംഭവിച്ചത്.










Manna Matrimony.Com
Thalikettu.Com







