ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ കോവിഡ് രോഗികളുടെ വീട്ടിലെ നിരീക്ഷണത്തിനുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. രോഗികള്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. തുടര്‍ച്ചയായി മൂന്ന് ദിവസം പനിയില്ലെങ്കില്‍ ഏഴാം നാള്‍ വീട്ടിലെ നിരീക്ഷണം അവസാനിപ്പിക്കാം. വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. അറുപത് വയസ് കഴിഞ്ഞവര്‍ക്കും അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ക്കും വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വീട്ടിലെ നിരീക്ഷണം അനുവദിക്കാവൂ.
കാന്‍സര്‍ രോഗികള്‍ക്കും എച്ച്.വൈ.വി ബാധിതര്‍ അടക്കം പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വീട്ടിലെ നിരീക്ഷണം ഒഴിവാക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പ്രതിദിന കേസുകള്‍ അറുപതിനായിരത്തിന് അടുത്തായി. ഡല്‍ഹിയില്‍ അഞ്ചാം തരംഗമാണെന്നും ടെസ്റ്റ് പോസറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലാകുമെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേക്കാള്‍ ഇരുപതിനായിരം കേസുകള്‍ കൂടുതല്‍. പ്രതിദിന കേസുകള്‍ ഏഴു ദിവസത്തിനിടെ ആറു മടങ്ങില്‍ കൂടതലായി. ജൂണ്‍ 19ന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണ്.










Manna Matrimony.Com
Thalikettu.Com







