കേരള ഹൈക്കോടതി പൂര്‍ണ്ണമായും ഇ ഫയലിങിലേക്ക്. ഇനി മുതല്‍ ഹര്‍ജികളും അനുബന്ധ രേഖകളും എവിടെ നിന്നും ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇ ഫയലിംഗിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി. നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
കോവിഡ് കാലത്ത് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ കോടതി പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികള്‍ നടപ്പാക്കിയത്. കോവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിംഗ് നടപ്പാക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണവിഭാഗം മുന്നോട്ട് പോവുകയായിരുന്നു. ഇ ഫയലിങ് പൂര്‍ണമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയാണ് ഇവര്‍ ഉന്നയിച്ചത്.










Manna Matrimony.Com
Thalikettu.Com







